ഗുജറാത്ത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ ഉത്തരവായി.
തിരുവനന്തപുരം നോർത്ത് ശ്രീ ഗംഗാനഗർ എക്സ്പ്രസ്, നാഗർകോവിൽ ഗാന്ധിധാം എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ വരാവൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചത്.
ഗുജറാത്തിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ മൂന്നു ട്രെയിനുകളും. നേരത്തെ കോവിഡിന് മുമ്പ് ഈ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണത്തെ തുടർന്നാണ് സ്റ്റോപ്പ് നിർത്തലാക്കിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ ട്രെയിനുകൾക്ക് താൽക്കാലികമായി സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. രാത്രി 12.29 ന് കൊയിലാണ്ടിയിൽ എത്തുന്ന വണ്ടികൾ 12.30 ന് യാത്ര തുടരും.






