അശ്വതി -ഗുണദോഷ സമ്മിശ്രമായ കാലം. ആരോഗ്യപരമായി ഗുണം കുറയും. കുടുംബത്തില്‍ പുരോഗതി. ചെലവ് കൂടും. ഭൂമി വില്‍പ്പനയ്ക്ക് ഏജന്റായി പ്രവര്‍ത്തിച്ച് ധനലാഭം ഉണ്ടാക്കും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് കിട്ടാന്‍ താമസം നേരിടും. സ്വയം തൊഴിലില്‍ ശ്രദ്ധിച്ചാല്‍ വരുമാനം ഉണ്ടാകും. സ്വന്തം വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ട അവസ്ഥ വന്നേക്കാം. കൂട്ടുകച്ചവടം ഗുണം ചെയ്യുന്നതല്ല. സ്വന്തമായി ചെയ്യുന്ന കച്ചവടത്തില്‍ പുരോഗതി കാണും. മത്സരപരീക്ഷകളില്‍ വിജയിക്കും. മാതാവിന്റെ ആരോഗ്യം മോശമാണ്. പിതൃസ്വത്ത് വീതം വെച്ച് കിട്ടും. കുടുംബ ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്ക് നേതൃത്വം വഹിക്കും. അയ്യപ്പ സ്വാമിയെ പ്രാര്‍ത്ഥിക്കുക. ശനിയാഴ്ച വ്രതമെടുക്കുക.
ഭരണി -ജോലിയില്‍ അസ്വസ്ഥത. മനസ്സമാധാനക്കുറവ്. മാതാവിന് അസുഖം ഉണ്ടായേക്കാം. കര്‍മ്മരംഗത്ത് ഗുണം കുറയും. വരുമാനം കുറയും. പുതിയ ചില കൂട്ടുകെട്ടുകള്‍ വന്നേക്കും. വീട്ടില്‍ ധാരാളം അതിഥികള്‍ വന്നേക്കും. സ്വകാര്യസ്ഥാപനത്തി
കാര്‍ത്തിക-ഗുണാധിക്യമുളള കാലം. കര്‍മ്മത്തില്‍ ഉയര്‍ച്ച. ബാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടുമെങ്കിലും ആനുകൂല്യം ലഭിക്കും. കച്ചവടക്കാര്‍ക്ക് വ്യാപാരം കുറയും. ഏജന്‍സി ഏര്‍പ്പാടില്‍ ഗുണം പോരാ. ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഗുണമുണ്ടാവുന്നതാണ്. ശത്രുക്കളെ
രോഹിണി –കര്‍മ്മരംഗം പൊതുവേ ഗുണദോഷ സമ്മിശ്രം ആയിരിക്കും. മേലധികാരികളില്‍ നിന്ന് അനുകൂലം കുറയും. സഹപ്രവര്‍ത്തകരില്‍ നിന്ന് ഗുണമുണ്ടാകും. അഭിഭാഷകര്‍ക്ക് ധാരാളം കേസുകള്‍ വരും. ശത്രുക്കളുടെ സമ്മര്‍ദ്ദത്തില്‍ ചിലത് ഒഴിവാക്കും. ആരോഗ്യപരമായി ഗുണം കുറയുന്നതാണ്. യാത്രാ ചെയ്യുമ്പോള്‍ വിലപിടിപ്പുളള സാധനങ്ങള്‍ നഷ്ടപ്പെട്ടേക്കാം. വീട്ടില്‍ ഇലക്ട്രിക് സാധനങ്ങള്‍ കേടുവന്നേക്കും. അനാവശ്യ ചെലവ് വര്‍ദ്ധിക്കുന്നതാണ്. ശ്രീകൃഷണ ക്ഷേത്ര ദര്‍ശനം നടത്തുക.
മകീര്യം-എടവക്കൂറുകാര്‍ക്ക് വളരെ ഗുണം. മിഥുനക്കൂറുകാര്‍ക്ക് ഗുണദോഷം. അഭീഷ്ട സിദ്ധി. യുവതികള്‍ക്ക് നല്ല വിവാഹ ബന്ധം വരും. ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. ദേവി ഭജന നടത്തുക. പുണ്യ ക്ഷേത്രം ദര്‍ശനം നടത്തും. ഗുരുക്കന്മാര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സാധിക്കും. സന്താനങ്ങള്‍ക്ക് ദേഹാരിഷ്ടത ഉണ്ടാകും. പ്രത്യേക പ്രാര്‍ത്ഥന ആവശ്യമാണ്. കൃഷിക്കാര്‍ക്ക് സ്വല്‍പ്പം നഷ്ടങ്ങള്‍ സംഭവിക്കാന്‍ ഇടവരും. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടും. ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഗുണമുണ്ടാകും. ഓഹരി വിപണിയില്‍ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്താല്‍ വളരെ ഗുണം. കര്‍മ്മരംഗം പൊതുവേ ഗുണമാണ്. സഹോദരന്റെ സഹായം പ്രതീക്ഷിക്കും. പൊതുവേ ചെലവുകള്‍ വര്‍ദ്ധിക്കുന്നതാണ്. ഔഷധത്തിനാ
തിരുവാതിര-എല്ലാം കൊണ്ട് ഗുണമുളള കാലം. ബിസിനസ്സില്‍ അഭിവൃദ്ധി. സ്ത്രീകള്‍ ചെയ്യുന്ന ബിസിനസ്സില്‍ ഗുണം. മഹാദേവനെ പ്രാര്‍ത്ഥിക്കുക. ജലധാര, പിന്‍വിളക്ക് നടത്തുക. സ്വയം പ്രശംസ മോശമായി വന്നേക്കും. ജാമ്യം നില്‍കുന്നത് വളരെ ശ്രദ്ധിച്ചു വേണം ചിലപ്പോള്‍ വ്യവഹാരത്തില്‍ കലാശിച്ചേക്കാം. സഹകരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരികളുടെ സമ്മര്‍ദ്ദം ഉണ്ടായേക്കാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തടസ്സങ്ങള്‍ ഇല്ലാതെ നടക്കും. വാണിജ്യ വ്യവസായ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ഭൂമി കച്ചവടത്തില്‍ നല്ല ലാഭം കിട്ടും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യം.
പുണര്‍തം –കര്‍മ്മത്തില്‍ പുരോഗതി. സാമ്പത്തിക നേട്ടം. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് വളരെ ലാഭമുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക് ഇത് നല്ല സമയം. വ്യാപാര വ്യവസായങ്ങള്‍ ചെയ്യുന്നവര്‍ക്ക് ധനലാഭം ധാരാളമായി ലഭിക്കും. നാടുവിട്ടുപോയി ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ വരുമാനം വര്‍ദ്ധിക്കും. കഥകളും നോവലുകളും രചിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കും. പൊതുവേ കര്‍മ്മരംഗം ഗുണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ സ്ഥലമോ വീടോ വാങ്ങും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. നെയ് വിളക്ക്, പായസം, പുഷ്പാഞ്ജലി എന്നിവ നടത്തുക.
പൂയ്യം -പൊതുവെ ഗുണം കുറയും. ഗൃഹത്തില്‍ അസ്വസ്ഥത. മനസ്സുഖ കുറവ്. സ്ത്രീകള്‍ക്ക് സമാധനക്കുറവ്, സന്താനങ്ങള്‍ക്ക് അസ്വസ്ഥത. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. വ്യാഴാഴ്ച ഒരിക്കലെടുത്ത് വിഷ്ണു സഹസ്രനാമം ജപിക്കുക. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാവും. പുതിയ ചില കോഴ്‌സുകള്‍ ചെയ്യും. മന്ദഗതിയില്‍ ആയ വ്യവസായങ്ങള്‍ പുഷ്ടിപ്പെടും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം വന്നേക്കും. സ്വന്തം ജോലിയില്‍ ഗുണമുണ്ടാകുന്നതാണ്. കരസേനയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ഉണ്ടാകും. സ്വന്തമായി സ്ഥലമോ വീടോ വാങ്ങാനിടയുണ്ട്. മകന്റെ ജോലി കാര്യത്തില്‍ പുരോഗതി കാണും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടത്താന്‍ ഇടയുണ്ട്.
ആയില്യം -ആരോഗ്യപരമായും ജോലി സംബന്ധമായും ഗുണം കുറയും. മതാചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ നിഷ്ഠയോടെ ചെയ്യും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവങ്ങള്‍ കുറയും. ചെറിയ ബിസിനസുകള്‍ തുടങ്ങാനാവും. ആരോഗ്യപരമായി സ്വല്പം പ്രയാസങ്ങള്‍. പ്രമേഹ രോഗങ്ങള്‍ വളരെ ശ്രദ്ധിക്കുക. ജോലി തേടുന്നവര്‍ക്ക് ധാരാളം അവസരം. സാമ്പത്തികം നേട്ടം ഉണ്ടാക്കുന്നതാണ്. ഗൃഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവും. വാദസംബന്ധമായ അസുഖങ്ങള്‍ വന്നേക്കും. മഹാവിഷ്ണുവിന് പാല്‍പായസം കഴിക്കുക. നാഗപൂജ നടത്തുക. നാഗക്ഷേത്ര ദര്‍ശനം.
മകം –ഉദ്ദേശിക കാര്യങ്ങള്‍ നടക്കും. സാമ്പത്തിക ഗുണം. കര്‍മ്മ പുരോഗതി. ധാരാളം യാത്രകള്‍ വേണ്ടി വരും. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക. മകളുടെ വിവാഹം നടക്കുന്ന സമയം. പുതിയ തൊഴില്‍ മേഖല കണ്ടെത്തും. കൂട്ടു ബിസിനസ് ഒഴിവാക്കുകയാണ് നല്ലത്. ചെറിയ യാത്രകള്‍ നടത്താനിട വരും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടും. നല്ല സ്ഥാപനത്തില്‍ ജോലി ലഭിക്കും. വിലപിടിപ്പുള്ള രേഖകളോ പണമോ നഷ്ടപ്പെടാനിടയുണ്ട്. സ്‌നേഹിതരുമായി ഒത്തുകൂടാന്‍ അവസരം. സ്ഥാപനത്തില്‍ തസ്‌കര ശല്യം വന്നേക്കാം.
പൂരം -ഗുണാധിക്യമുളള കാലം. ആരോഗ്യ ഗുണം. സാമ്പത്തിക ഗുണം. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക. ദുര്‍ജ്ജനങ്ങള്‍ നിന്ന് വിഷമതകള്‍ ഉണ്ടാവും. അതിനെ തന്ത്രപൂര്‍വ്വം നേരിടും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. മറ്റുള്ളവരില്‍ അസൂയ ഉണ്ടാകും. ഉന്നത വ്യക്തികളില്‍ നിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകും.
ഉത്രം-ചിങ്ങക്കൂറുകാര്‍ക്ക് കൂടുതല്‍ ഗുണകരം. കന്നി ക്കൂറുകാര്‍ക്ക് ഗുണദോഷ സമ്മിശ്രം. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും. ബിസിനസ്സില്‍ പുതിയൊരു പാര്‍ട്ണറെ ഉള്‍പ്പെടുത്തും. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം. വിദേശ വാണിജ്യങ്ങളില്‍ നിന്ന് കച്ചവടങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യം സാധിക്കും. അസുഖത്തെ തുടര്‍ന്ന് ആശുപത്രി വാസത്തിന് യോഗം. ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റെടുത്ത കാര്യങ്ങള്‍ തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ മനോവിഷമം ഉണ്ടാവും. ഒരു കാര്യത്തിലും പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. സാമ്പത്തിക കാര്യങ്ങളില്‍ പെട്ടെന്ന് പ്രതിസന്ധി ഉണ്ടാവും. നവഗ്രഹ പ്രാര്‍ത്ഥന ചെയ്യുക.
അത്തം -ഗുണവും ദോഷവും വരുന്ന സമയം. മാര്‍ഗ്ഗ തടസ്സം, ജോലി തടസ്സം. ബിസിനസ്സില്‍ പുരോഗതിക്കുറവ്. വീട്ടുകാര്യങ്ങളില്‍ വളരെ ശുഷ്‌കാന്തിയുടെ പ്രവര്‍ത്തിക്കും. നിയമപരമായ കാര്യങ്ങളില്‍ നേട്ടം ഉണ്ടാക്കുന്നതാണ്. കലാപരമായ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിപ്പിക്കും. അവരവരുടെ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് അന്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ഭൂമി ക്രയ വിക്രയങ്ങളിൽ നഷ്ടം സംഭവിക്കും. സര്‍ക്കാര്‍ നിയമത്തില്‍ ബിസിനസ് അടച്ചു പൂട്ടേണ്ട സാഹചര്യം ഉണ്ടാകും. നവഗ്രഹ പൂജ, ശനിയാഴ്ച വ്രതം.
ചിത്ര -കന്നിക്കൂറുകാര്‍ക്ക് ഗുണം കുറഞ്ഞും, തുലാക്കൂറുകാര്‍ക്ക് ഗുണം കൂടുകയും ചെയ്യും. വ്യവഹാരാദികളില്‍ വിജയം. സാമ്പത്തികമായി ഞെരുക്കം. ശാരീരികമായി സ്വല്പം ക്ഷീണം അനുഭവപ്പെടും. കുടുംബത്തില്‍ ചില മംഗള കാര്യങ്ങള്‍ നടക്കാനിടയുണ്ട്. സന്താനങ്ങളുടെ സഹായസഹകരണം ഉണ്ടാകും. ഓഹരി ഇടപാടില്‍ നഷ്ടം വന്നുചേരും. വ്യാപാരത്തില്‍ പുരോഗതി ഉണ്ടാകും. അല്പം ശ്രദ്ധിച്ചാല്‍ വിചാരിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കും. പ്രതീക്ഷിക്കാത്ത സമയത്ത് ധനാഗമുണ്ടാകും. ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ രമ്യതയോടെ കൈകാര്യം ചെയ്യും. ദേവി ഭജനം വേണം.
ചോതി -ചോതി നക്ഷത്രക്കാര്‍ക്ക് ഗുണമുളള കാലം. സാമ്പത്തിക ഗുണം. നല്ല ജോലി എന്നിവയ്ക്ക് സാധ്യത. കുടുബസുഖം. പൊതുവേ സാമ്പത്തിക നില ഉയരും. മാസാവസാനം ചെലവുകള്‍ വര്‍ദ്ധിക്കും. ബാങ്കില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കും. കല്ല്, ഇരുമ്പ്, സിമന്റ് എന്നിവയുടെ വ്യാപാരം ചെയ്യുന്നവര്‍ക്ക് സാമ്പത്തിക വരുമാനം. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ കലാശിക്കും. ശിവഭജനം നടത്തുക.
വിശാഖം -ഈ നക്ഷത്രത്തില്‍ ജനിച്ച തുലാക്കൂറുകാര്‍ക്ക് ഗുണം. സ്ഥാനാമാനാദികള്‍ ലഭിക്കും. സാമ്പത്തിക പുരോഗതി. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. ദൂരയാത്രകള്‍ ഗുണം ചെയ്യും. മേലുദ്യോഗസ്ഥരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാവും. ആലോചനയില്ലാതെ പ്രവര്‍ത്തിക്കുക മൂലം അപമാനമോ അപവാദങ്ങളോ ഉണ്ടാവാം. ഉദ്യോഗത്തില്‍ പുരോഗതിയും അധികാരവും ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും രാഷ്ട്രീയക്കാര്‍ക്ക് ജന സ്വാധീനം വര്‍ദ്ധിക്കും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.
അനിഴം-ഗുണദോഷ സമ്മിശ്രം. സ്ത്രീകള്‍ക്ക് കര്‍മ്മത്തില്‍ തടസ്സം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റ പ്രതീക്ഷിക്കാം. ആത്മീയ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കും. ജ്യേഷ്ഠ സഹോദരങ്ങള്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. വ്യവഹാരങ്ങള്‍ നടത്തുന്നവര്‍ക്ക് കഷ്ടങ്ങള്‍ വരാനിടയുണ്ട്. മേലുദ്യോഗസ്ഥരും അഭിപ്രായവ്യത്യാസം. മക്കള്‍ക്ക് ഐശ്വര്യവും വിജയവും. സാമ്പത്തിക വിഷമതകള്‍ പരിഹരിക്കപ്പെടും. പുതിയ ബിസിനസ്സുകളില്‍ ഇടപെടുമെങ്കിലും അതിന് അനുയോജ്യമായ സമയമല്ല. ഫാക്ടറികളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് ജനസമ്മതി നേടും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. മഹാവിഷണു ഭജന, നെയ് വിളക്ക്, പാല്‍പായസം കഴിപ്പിക്കുക.
തൃക്കേട്ട -പൊതുവെ ഗുണം കുറഞ്ഞ കാലം. സാമ്പത്തിക ഞെരുക്കം, കര്‍മ്മ പുരോഗതിക്കുറവ്. കുടുംബത്തില്‍ അസ്വസ്ഥത. സാമ്പത്തിക ചെലവ്. ഈശ്വര പ്രാര്‍ത്ഥന കൊണ്ട് പ്രയാസങ്ങള്‍ മാറിക്കിട്ടും. പട്ടാളം പോലീസ് വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രമോഷന്‍. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും. വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരും. കുടുംബജീവിതത്തില്‍ നിലവാരം ഉയരുന്നതിനോടൊപ്പം സ്ഥിരതയും അനുഭവപ്പെടും. മാതാവിന് ശ്രേയസ്സ്. പ്രമേഹം രക്തസമ്മര്‍ദ്ദം ഈ രോഗങ്ങള്‍ ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. ഭരണാധികാരികളുടെ പ്രീതിക്ക് പത്രമാകും. സന്താനങ്ങള്‍ മുഖേന സാമ്പത്തിക പ്രയാസം.
മൂലം-ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണമുളള കാലം. കര്‍മ്മ പുരോഗതി. കുടുംബ സുഖം. പൊതുകാര്യങ്ങളില്‍ കൂടുതല്‍ താല്പര്യമെടുക്കും. കുടുംബജീവിതം സുഖകരമായിരിക്കും. കൃഷിക്കാര്യങ്ങളില്‍ നഷ്ടം സംഭവിക്കും. സ്വജനങ്ങളില്‍ നിന്ന് അകന്നു കഴിയാന്‍ സാഹചര്യമുണ്ടാകും. സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കും. മാന്യതയും പദവിയും ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. രോഗികള്‍ക്ക് അസുഖം വര്‍ദ്ധിക്കും. അയ്യപ്പനെ ഭജിക്കുക.
പൂരാടം- ഈ കാലം ഗുണകരമാണ്. ജോലിയില്‍ സ്ഥിരതയും അംഗീകാരവും. സാമ്പത്തിക നില മെച്ചം. പിതാവിന് അസുഖം. കര്‍മ്മരംഗത്ത് വിശ്വാസമേല്‍പ്പിച്ച് ആളില്‍ നിന്നും നഷ്ടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. സ്ത്രീ ജനങ്ങള്‍ക്ക് എല്ലാം കൊണ്ടും അനുയോജ്യസമയം. ചെലവുകള്‍ വന്നുചേരും. മനസ്സിന് സമാധാനവും ശാന്തിയും പ്രതീക്ഷിക്കാം. ചില സാഹസിക കാര്യങ്ങളില്‍ മുന്നിട്ടു ഇറങ്ങും. ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ആഗ്രഹം സാധിക്കും. പരസ്യങ്ങളിലും മറ്റും വിജയം. സന്താനങ്ങള്‍ പരീക്ഷകളില്‍ മെച്ചപ്പെട്ട വിജയം കൈവരിക്കും. ഗണപതിയെയും അയ്യപ്പനെയും ഭജിക്കുക.
ഉത്രാടം- ധനുകൂറുകാര്‍ക്ക് ഗുണവും മകരക്കൂറുകാര്‍ക്ക് ഗുണദോഷ സമ്മിശ്രവും. നല്ല കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കും. സഹോദരന്മാര്‍ക്ക് വീടുണ്ടാക്കാന്‍ സഹായിക്കും. ഭാര്യയുടെ സ്വത്തില്‍ ഒരു പങ്ക് നഷ്ടമാകും. രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അത് സാധ്യമാകും. രോഗികള്‍ക്ക് അസുഖം വര്‍ദ്ധിക്കും. അയല്‍ക്കാരില്‍ നിന്നും സ്‌നേഹിതരില്‍ നിന്നും അത്ര ഗുണകരമായ പെരുമാറ്റം ഉണ്ടാവില്ല. കര്‍മ്മമേഖല വിപരീകരിക്കും. വസ്ത്രം ആഭരണം ഇവയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല ലാഭം കിട്ടും. പ്രേമബന്ധങ്ങള്‍ വളരും. പുതിയ വീടോ വാഹനമോ വാങ്ങും. പിതൃ ധനം ലഭിക്കും. വിഷ്ണുവിനെയും മഹാദേവനെയും പ്രാര്‍ത്ഥിക്കുക.
തിരുവോണം- വളരെ പ്രയാസം നേരിട്ടാലും കാര്യം സാധിക്കും. സാമ്പത്തിക പുരോഗതി. ഗൃഹ നിര്‍മ്മാണം. ശത്രു ശല്യം. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും. ലോണുകളും മറ്റും എളുപ്പത്തില്‍ കിട്ടും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി വാങ്ങുവാനും വില്‍ക്കുവാനും പറ്റിയ സമയമാണ്. ജോലിയില്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചു വരാനുള്ള സാധ്യതയുണ്ട്. കോടതി കേസുകള്‍ അനുകൂലിക്കും. വ്യാപാരത്തില്‍ ഉയര്‍ച്ചയുണ്ടാകും. വ്യാപാരത്തി
അവിട്ടം -ഈ നക്ഷത്രത്തിന് പൊതുവെ ഗുണം. കാര്യങ്ങളെല്ലാം നടക്കും. സാമ്പത്തിക ഗുണം. കര്‍മ്മ രംഗം പുരോഗമിക്കും. സ്ത്രീകള്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം. ശ്രീരാമ സ്വാമിയെ പ്രാര്‍ത്ഥിക്കുക. സുഹൃത്തുക്കളുമായി വിനോദയാത്രകള്‍ നടത്തും. യാത്ര കൊണ്ട് ശരീരം ക്ഷീണിക്കും. സഹപ്രവര്ത്തകരുമാ
ചതയം –ഗുണവും ദോഷവും. കര്‍മ്മ തടസ്സം. ആരോഗ്യപരമായി മോശം. കൂട്ടുകച്ചവടത്തുള്ള അഭിപ്രായ ഭിന്നത. പതിവിലും അധികം യാത്രകള്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. സമൂഹത്തില്‍ പുതിയ വ്യക്തികളുമായി ബന്ധം പുലര്‍ത്തും. ഭര്‍ത്താവിന് സ്ഥല സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും. കടബാധ്യത വര്‍ദ്ധിച്ചു വരും. വാത രോഗികള്‍ക്ക് അസുഖം വര്‍ദ്ധിക്കും. വീട്ടില്‍ അതിഥികള്‍ വന്നുകൊണ്ടേയിരിക്കും. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ വന്നു ചേരും. തങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യം ഉണ്ടാകും. അയ്യപ്പനെ ഭജിക്കുക.
പൂരുരുട്ടാതി –കുംഭകൂറുകാര്‍ക്ക് കൂടുതല്‍ ഗുണം. കുടുംബ സൗഖ്യം. കര്‍മ്മത്തില്‍ അഭിവൃദ്ധി. സാമ്പത്തിക പുരോഗതി. എന്നാലും മനോവിഷമം കൂടും. പതിവിലും അധികം ജോലികള്‍ ചെയ്യേണ്ടിവരും. ചിന്തകള്‍ കാടു കയറും. ജോലി സ്ഥലം നവീകരിക്കും. വിദ്യയില്‍ വിജയം. പുതിയ വാഹനം വാങ്ങും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ആരോഗ്യസ്ഥിതികള്‍ മോശമായിരിക്കും. മരണവാര്‍ത്ത കേള്‍ക്കാനുള്ള സാധ്യത. മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുന്നതായി അനുഭവപ്പെടും. അമ്മാവന് അസുഖം വര്‍ദ്ധിക്കും. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ആക്രമണം ഉണ്ടായേക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടവരും. തൊഴിലിലും ബിസിനസിലും നൂതന സാങ്കേതികവിദ്യ ഉപയോഗിക്കും. വേട്ടക്കരുമകനെ പ്രാര്‍ത്ഥിക്കുക.
ഉത്രട്ടാതി -ഗുണ ദോഷ കാലം. ജോലി മുടക്കം. സാമ്പത്തിക നഷ്ടമുണ്ടെങ്കിലും ഇതുവരെയുള്ള സാമ്പത്തിക ഞെരുക്കം ഒരു പരിധിവരെ പരിഹരിക്കപ്പെടും. ആലോചിക്കാതെ പ്രവര്‍ത്തിക്കുക മൂലം നഷ്ടങ്ങള്‍ സംഭവിച്ചേക്കും. കര്‍മ്മസ്ഥലം അലങ്കോലപ്പെടുത്തുന്ന സംഗതികള്‍ ഉണ്ടാവും. മനസ്സുഖം കുറയും. കടബാധ്യത വര്‍ദ്ധിക്കും. പിതാവുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കും. പുതിയ വ്യാപാര വ്യവസായങ്ങളില്‍ ശ്രദ്ധ പതിപ്പിക്കും. വീട്ടില്‍ അന്തരീക്ഷം സുഖകരമായിരിക്കും. കടക്കാരെ കൊണ്ടുള്ള ശല്യം വര്‍ദ്ധിക്കും. ധനനഷ്ടം വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മനസ്സിന് സമാധാന കുറവ് അനുഭവപ്പെട്ടിരിക്കും. പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അയ്യപ്പ സ്വാമിക്ക് നീരാഞ്ജനം.
രേവതി-ഗുണാധിക്യം. കൃഷിയില്‍ ഗുണം. സ്ത്രീകള്‍ കലാമത്സരങ്ങളില്‍ വിജയിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകുന്നതാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം വരിക്കും. തങ്ങളുടെ അധീനതയുള്ള വസ്തുക്കളില്‍ മറ്റുള്ളവര്‍ അധികാരം സ്ഥാപിക്കും. പുണ്യ ക്ഷേത്രദര്‍ശനം നടത്തുന്നതാണ്. ബിസിനസ്ല്‍ പൊതുവേ ഗുണമുണ്ടാകും. സാമ്പത്തിക നേട്ടം കൂടും. മനസ്സില്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യും. ഒന്നും നടപ്പാക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവില്ല. ബിസിനസ്സില്‍ സ്വല്പം മാന്ദ്യം അനുഭവപ്പെടും. പന്തയം വയ്ക്കുകയും പണം നഷ്ടപ്പെടുകയും ചെയ്യും. ഉന്നത വ്യക്തികളുമായി സമ്പര്‍ക്കം മൂലം പല നേട്ടങ്ങള്‍ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് എല്ലാവരുടെയും പ്രശംസ ലഭിക്കും. ഭക്ഷ്യവിഷബാധ കാരണം ആശുപത്രി വാസ യോഗം. അയ്യപ്പനെ ഭജിക്കുക.







