ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു

/

ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു. പുതുവർഷത്തിൽ തുടങ്ങുന്ന ടോൾ പിരിവിൻറെ നിരക്കുകൾ നിശ്ചയിച്ചു. വിജ്ഞാപനം പുറത്തിറങ്ങിയാൽ ജനുവരി ഒന്നിന് തന്നെ ടോൾ പിരിവ് ആരംഭിക്കുകയും ചെയ്യും.

പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്താൽ ഒരുമാസം മുഴുവൻ എത്രതവണ വേണമെങ്കിലും യാത്രചെയ്യാം. നാഷണൽ പെർമിറ്റ് അല്ലാത്ത കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത കമേഴ്‌സ്യൽ വാഹനങ്ങൾക്കും ഇളവുണ്ട്. കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടർ വെഹിക്കിൾ എന്നിവക്ക് ഒരു വശത്തേക്ക് 90 രൂപയാണ്, ഇരുവശത്തേക്കും 135 രൂപയും. പ്രതിമാസ നിരക്ക് 2975 രൂപ. കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനങ്ങൾക്ക് 45 രൂപയാണ്.  ബസ്, രണ്ട് ആക്സിൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 300 രൂപ, ഇരുവശത്തേക്കും 455 രൂപ. പ്രതിമാസനിരക്ക് 10,065 രൂപയാണ്. കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനങ്ങൾക്ക് 150 രൂപയായിരിക്കും.

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുളി എന്ന കമ്പനിയാണ് മൂന്നുമാസത്തേക്ക് ടോൾപിരിവ് നടത്തുന്നത്. അതിനുശേഷം ഒരു വർഷത്തേക്ക് പുതിയ ടെൻഡർ ക്ഷണിക്കും. 

Leave a Reply

Your email address will not be published.

Previous Story

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Latest from Local News

കരുണയുടെ ഉറവ വറ്റാതെ പൂതേരിപ്പാറ ഗ്രാമം

ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.

നന്തി – കീഴൂര്‍ റോഡില്‍ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു

പള്ളിക്കര, കിഴൂര്‍, നന്തി റോഡില്‍ അണ്ടര്‍ പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്.