ജപ്പാൻ ജ്വരം തടയാൻ ആരോഗ്യ വകുപ്പിന്റെ ‘ജൻവാക്’ വാക്സിനേഷൻ ക്യാമ്പെയിൻ ജനുവരിയിൽ തുടങ്ങും

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജപ്പാൻ ജ്വരം പടരുന്നത് തടയുന്നതിനായി  സംഘടിപ്പിക്കുന്ന ‘ജൻവാക്’ വാക്സിനേഷൻ ക്യാമ്പയിൻ ജനുവരിയിൽ ആരംഭിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക.

ജനുവരിയിൽ സ്കൂളുകൾ കേന്ദ്രീകരിച്ചും മാർച്ചിൽ അങ്കണവാടികൾ കേന്ദ്രീകരിച്ചും കുത്തിവെപ്പ് നൽകും. മലപ്പുറം ജില്ലയിൽ 15 വയസ്സിൽ താഴെയുള്ള 14.79 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിൽ 11 മുതൽ 15 വയസ്സ് വരെയുള്ളവരാണ് ഭൂരിഭാഗവും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ 126 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 27 പേർ മരിച്ചു. ഈ വർഷം രോഗവ്യാപനം വളരെ കൂടുതലാണ്. കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ആറ് പേർ മരണപ്പെട്ടു. 2021-ൽ റിപ്പോർട്ട് ചെയ്ത ഏക കേസും മരണത്തിൽ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കുന്നത്.

തലച്ചോറിനെ ബാധിക്കുന്ന ഈ മാരക വൈറസ് രോഗം ക്യുലക്സ് കൊതുകുകൾ വഴിയാണ് പകരുന്നത്. കടുത്ത പനി, തലവേദന, ഛർദി, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. രോഗം ബാധിക്കുന്നവരിൽ 30 ശതമാനത്തോളം പേർ മരിക്കാൻ സാധ്യതയുണ്ട്. രക്ഷപ്പെടുന്നവരിൽ പലർക്കും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ശാരീരിക-മാനസിക വൈകല്യങ്ങൾ സംഭവിച്ചേക്കാം.

Leave a Reply

Your email address will not be published.

Previous Story

പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി ബെവ്കോ

Next Story

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Latest from Main News

 ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു

ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു. പുതുവർഷത്തിൽ തുടങ്ങുന്ന ടോൾ പിരിവിൻറെ നിരക്കുകൾ

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു

പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി ബെവ്കോ

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി ബെവ്കോ. മികച്ച

കെഎസ്ആർടിസിയിൽ ‘ഡൈനാമിക് ഫ്ലെക്സി ഫെയർ’ സംവിധാനം വരുന്നു

യാത്രക്കാരെ ആകർഷിക്കാനും സ്വകാര്യ ബസുകളിലെ നിരക്ക് വർധനവിനോട് മത്സരിക്കാനും കെഎസ്ആർടിസി ദീർഘദൂര റൂട്ടുകളിൽ തിരക്കിനനുസരിച്ച് നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന ‘ഡൈനാമിക്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി. മണി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി. മണി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അഭിഭാഷകർക്കും സഹായി ബാലമുരുകനുമൊപ്പമാണ്