അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.ശ്രീ ഉഷകാമ്പ്രo പരമേശ്വരം നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 28 മുതൽ ജനുവരി മൂന്ന് കൂടിയുള്ള ദിവസങ്ങളിലാണ് ഉത്സവം.
ക്ഷേത്ര ചടങ്ങുകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ പ്രദേശവാസികളായ കലാകാരന്മാരുടെ നൃത്ത നൃത്യങ്ങളും, സങ്കീർത്തന കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം “കാലം പറക്കണ് “എന്നിവയും അരങ്ങേറി.
ഡിസം: 31 ന് കരോക്കെഗാനമേള, ജനുവരി 1 ന് ഉത്സവത്തിലെ സുപ്രധാന ചടങ്ങായ ഇളനീർകാവ്സമർപ്പണം , പള്ളിവേട്ട ,എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. ജനുവരി 3 രാവിലെ 8മണിക്ക് കുളിച്ചാറാട്ട് അതിനുശേഷം ഉച്ചക്ക് 12ന് ആറാട്ട് സദ്യയോട്കൂടി ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങും
