16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടിയെയാണ് പ്രതികൾ ചൂഷണം ചെയ്തത്.
പീഡനശേഷം കുട്ടിക്ക് 4,000 രൂപ പ്രതികൾ നൽകി കോഴിക്കോട് ബീച്ചിൽ ഇറക്കിവിടുകയും ചെയ്തു. ഇതേസമയം കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ബീച്ചിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ രണ്ടുപേർ ഒളിവിലാണ്.







