ശബരിമല മകരവിളക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്കിംഗ് തുടങ്ങി

മകരവിളക്കിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം തുടങ്ങി.  ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു. ജനുവരി 11- 70,000 പേർക്ക്, ജനുവരി 12 – 70,000 പേർക്ക്, ജനുവരി 13- 35,000 പേർക്ക്, ജനുവരി 14- 30,000 പേർക്കും ബുക്ക് ചെയ്യാനാണ് അവസരം.

Leave a Reply

Your email address will not be published.