വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം

വടകര: വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവ് പാലത്തില്‍ വീണ നിലയിലാണ് ഇയാളെ  കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈകിട്ട് ആറുമണിയോടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്കിറങ്ങിയ മൂസയെ രാത്രി 11 മണിയോടെയാണ് നാട്ടുകാര്‍ ഓവ് ചാലില്‍ നിന്ന് കണ്ടെത്തിയത്. തല കലുങ്കില്‍ ശക്തമായി പതിച്ച നിലയിലായിരുന്നു. അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലവില്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published.