കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പിലില്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം രക്ഷാധികാരി രാധാകൃഷ്ണൻ നമ്പീശൻ, പ്രസിഡന്റ് കെ വത്സൻ, സെക്രട്ടറി പി ശശി, ക്ഷേത്ര കമ്മറ്റി ഭാരവാഹി മനോജൻ പി എം.,ആഘോഷ കമ്മറ്റി ചെയർമാൻ, കൺവീനർ, കമ്മറ്റി മെമ്പർമാർ എന്നിവർ സന്നിഹിതരായിരിന്നു.
കൊടിയേറ്റത്തിന് ശേഷം ലാസ്യ നടനം, മാവട്ട്, രുദ്ര നെല്ലാടി എന്നിവർ അവതരിപ്പിച്ച കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരുന്നു. ഡിസംമ്പർ 28 ന് ടൂൺസ് ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള, സിസംമ്പർ 29 ന് പ്രാദേശിക കലാകാരന്മാർ അവരിപ്പിക്കുന്ന കലാ പരിപാടികളും, ഡിസംമ്പർ 30 ന് ആഘോഷ വരവ്, ഇളനീർ കുലവരവുകൾ, സിസംബർ 31 ന് പളളി വേട്ട, 2026 ജനുവരി 1ന് പകൽ കൊടിയിറക്കൽ, ആറാട്ട് സദ്യയോടു കൂടി ഉത്സവ സമാപനം.







