ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ ശ്രീ ശിവദാസ് ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു. സമുഹത്തെ കാർന്നു തിന്നുന്ന രാസലഹരികളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളുടെ അതിരുവിട്ട സ്വാധീനത്തിൽ നിന്നും കുട്ടികളെ രക്ഷിച്ച് നേർവഴി കാട്ടികൊടുക്കുന്ന ബാലഗോകുലത്തിൻ്റെ പ്രവർത്തനത്തെ ശ്രീ ശിവദാസ് ചേമഞ്ചേരി പ്രശംസിച്ചു. ക്യാപ്റ്റൻ വിനായകൻ്റെ അധ്യക്ഷതയിൽ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സഭയിൽ മയിൽപ്പീലി മാസികയുടെ മാനേജിങ്ങ് ഡയരക്ടർ ശ്രീ സി കെ ബാലകൃഷ്ണൻ പ്രഭാഷണം നടത്തി.
ഫ്ളവേർസ് ടി വി ടോപ് സിംഗർ ഫെയിം കുമാരി ഹരിചന്ദന ചടങ്ങിൽ വിശിഷ്ഠ അതിഥിയായിരുന്നു.പ്രശസ്ത ശിൽപി ശ്രീ ഷാജി പൊയിൽകാവ് ,സംഗീതജ്ഞൻ ശ്രീ പ്രഭാകരൻ ചെറിയേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീ ബിനീഷ് ബിജലി ,ശ്രീ ശ്രീജിത്ത് മാസ്റ്റർ ,കുമാരി ഋതു നന്ദ ,ശ്രീമതി ബിന്ദു തുവ്വക്കോട് എന്നിവർ സംസാരിച്ചു.
തുടർന്ന് ശ്രീ പി കെ ഗോപിയുടെ രചനയ്ക്ക് ശ്രീ കനക ദാസ് പേരാമ്പ്ര നൃത്താവിഷ്കാരം നൽകി സംവിധാനം ചെയ്ത ഗോകുല കലാ യാത്രയിലെ നൃത്ത സംഗീത ശില്പം അവതരിപ്പിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.മാനസികാരോഗ്യവിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to
അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്
ഗുവാഹത്തി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (AICF) സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ (Senior National Arbiter – SNA) പരീക്ഷ
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം
മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും







