ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് 5 ലെ മെമ്പർ എം ശശിമാസ്റ്റർക്ക് സ്വീകരണം നൽകി. ജില്ല ജന സെക്രട്ടറി എസ് ആർ ജയ്കിഷ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് അനീഷ് ടി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് വിടി വിജയൻ മുഖ്യ പ്രഭാഷണം നടത്തി. കെ എം രാധാകൃഷ്ണൻ, ടി ഗംഗാധരൻ, പ്രശോഭ്, അരുൺ ടി, കെ കെ സോമൻ, ജ്യോതി നളിനം എന്നിവർ സംസാരിച്ചു.
