ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

 

ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മുനീറയെ ഭർത്താവ് ജബ്ബാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.കഴുത്തിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റ മുനീറയുടെ നില ഗുരുതരമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നാണ്   മുനീറ മരിച്ചത്.

ഫാറൂഖ് കോളേജിന് സമീപം അണ്ടിക്കാടൻ കുഴിയിലാണ് മുനീറയും ജബ്ബാറും താമസിച്ചിരുന്നത്. സമീപത്തെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ.

സംഭവ ദിവസം രാവിലെ മുനീറ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ജബ്ബാർ ആക്രമണം നടത്തിയത്. ജബ്ബാർ ഭാര്യയോട് പണം ചോദിച്ചെന്നും ഭാര്യ പണം നൽകാതിരുന്നതോടെയാണ് ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ഇയാൾ ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ മുനീറയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രതിയായ ജബ്ബാറിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു. ഒരു വർഷം മുൻപും ജബ്ബാർ ഭാര്യയ്ക്ക് നേരേ ആക്രമണം നടത്തിയിരുന്നതായാണ് വിവരം. അന്ന് മുനീറയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

തുടർന്ന് ഇരുവരും വിവാഹ ബന്ധം വേർപിരിയുന്ന ഘട്ടം വരെയെത്തി. എന്നാൽ, പിന്നീട് മുനീറ തന്നെ ജബ്ബാറിനൊപ്പം വീണ്ടും താമസിക്കാൻ മുൻകൈയെടുക്കുകയായിരുന്നു. ഇവർക്ക് 8ഉം 4ഉം വയസ്സുള്ള കുട്ടികളുണ്ട്

Leave a Reply

Your email address will not be published.

Previous Story

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

Next Story

എം.എ. ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ജെ.എസ്. ദേവദർശനെ ആദരിച്ചു

Latest from Main News

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ‍്യമില്ലെന്ന് പൊലീസ് റിപ്പോർട്ട്

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ‍്യമില്ലെന്ന് പൊലീസ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്റ്റർ‌ ബിനു മോഹൻ തലശ്ശേരി

അതിജീവിതകൾക്ക് കരുത്തേകാൻ ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ വനിതാ കാർണിവൽ സംഘടിപ്പിക്കുന്നു

ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവർക്ക് ആത്മധൈര്യവും പിന്തുണയും നൽകാൻ സംസ്ഥാന സർക്കാർ വനിതാ കാർണിവൽ സംഘടിപ്പിക്കുന്നു. ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ

ആരാധ്യ കൃഷ്ണയ്ക്ക് വീർഗാഥ മത്സരത്തിൽ ദേശീയ ബഹുമതി

പി.എം. ശ്രീ കേന്ദ്ര വിദ്യാലയം നമ്പർ 1, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ കൃഷ്ണ, (ഉള്ളിയേരി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക റെയ്ഡ് ആരംഭിച്ചു. കേസിലെ മുഴുവന്‍

എൻ.ഐ.ടിയിൽ ദേശീയ കോൺക്ലേവ് ഗവർണർ ഉദ്ഘാടനം ചെയ്തു

ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലും (NCTE) എൻ.ഐ.ടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ദേശീയ കോൺക്ലേവ് ഗവർണർ