പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

/

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന ‘ഉന്നതി വിജ്ഞാന കേരളം’ തൊഴില്‍ പരിശീലന പദ്ധതി മരുതോങ്കര എംആര്‍എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

 

പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പും കെ-ഡിസ്‌കും വിജ്ഞാനകേരളവും സംയുക്തമായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് ‘ഉന്നതി -വിജ്ഞാന കേരളം’. ഇന്റേണ്‍ഷിപ്പുകള്‍, തൊഴില്‍, അപ്രന്റീസ് ഷിപ്പുകള്‍ വഴി 2026 മാര്‍ച്ച് 31 നകം 10,000 തൊഴിലവകരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഐടിഐ പോളിടെക്‌നിക് പഠനം പൂര്‍ത്തിയായ തൊഴിലന്വേഷകര്‍ക്ക് വിവിധ ട്രേഡുകളില്‍ ഡൊമൈന്‍ പരിശീലനവും വ്യക്തിത്വ വികസന പരിശീലനവും ഉറപ്പാക്കി തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 

പദ്ധതിയുടെ പ്രാഥമിക ഘട്ടമായി ഐടിഐ ട്രേഡുകള്‍ വിജയിച്ച മുഴുവന്‍ പട്ടികജാതി-പട്ടികവര്‍ഗ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍, വിവിധ തൊഴില്‍ മേഖലകള്‍, ബ്രിഡ്ജ് കോഴ്‌സ് പരിചയപ്പെടുത്തല്‍, നൂതന സങ്കേതങ്ങള്‍, ഇന്‍ഡസ്ട്രി 4.0 എന്നിവ പരിചയപ്പെടുത്തും. പരിശീലനത്തിന്റെ രണ്ടാം ഘട്ടം ജനുവരി നാല് വരെ തിരഞ്ഞെടുത്ത ഐ ടി ഐകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലുമായി സംഘടിപ്പിക്കും.

 

കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, മരുതോങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ബിജു, പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ഷാജു, വിജ്ഞാനകേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എം ജി സുരേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ പി ശൈലേഷ്, മരുതോങ്കര ഡോ. ബി ആര്‍ അംബേദ്കര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് പി കെ സുരജ, ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്പെക്ടര്‍ എ ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മണിയൂര്‍ ഐടിഐ കെട്ടിടം ഉദ്ഘാടന സജ്ജം

Next Story

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

Latest from Main News

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം