കൊയിലാണ്ടി: കൊരയങ്ങാട് തെരു ഗണപതി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഫെബ്രുവരി ഒന്നു മുതൽ എട്ട് വരെ ആഘോഷിക്കും . മുചുകുന്ന് പുരുഷോത്തമൻ ജ്യോത്സരാണ് ഉത്സവ തിയ്യതിക്കുറിച്ചത്. പുനത്തിൽ ക്കോയ്മയും, പുത്തലത്ത് തറവാട്ടുക്കാരും ചേർന്ന് ഉത്സവ തിയ്യതി പ്രഖ്യാപനം നടത്തി. ക്ഷേത്ര ഊരാളൻ കെ.പി. രവീന്ദ്രൻ ,രാജൻ മൂടാടി, ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് പി.പി. രാമകൃഷ്ണൻ, പി.കെ.ഷിബു ,ടി.പി രാഘവൻ, കെ.കെ.ബാലൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
