അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന് നേരെ ബോബ് ആക്രമണം. ശനിയാഴ്ച നടന്ന വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ രജനിയുടെ വോട്ട് കോൺഗ്രസ്സിന് ലഭിച്ചു. ഇതിനെ തുടർന്ന് കോൺഗ്രസ്സിലെ കോട്ടയിൽ രാധ കൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി. ഇതിനിടയിലാണ് വീടിന് നേരെ ആക്രമണം.
ഞായാറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം, വിട്ടിന് നേരെ ബോംബ് എറിഞ്ഞതിനെ തുടർന്ന് മുൻ ഭാഗത്തെ ഓഫിസ് റൂമിന്റെ ജനൽ പാളികൾ തകർന്നു. സംഭവ സ്ഥലത്ത് നിന്ന് പൊട്ടാത്ത ഒരു സ്റ്റീൽ ബോംബ് കണ്ടെടുത്തു. രാവിലെ ആണ് സംഭവം അറിഞ്ഞത്. പുലർച്ച വലിയ ശബ്ദം കേട്ടതായി. വീട്ടുകാർ പറഞ്ഞു. ചോമ്പാൽ പോലീസും ഡോഗ് സ്ക്വാഡ് , ബോംബ് സ്വകാഡും . വടകര ഡി വൈ എസ് പി കെ സനൽകുമാർ , സി ഐ എസ് സേതുനാഥ്, ചോമ്പാൽ എസ് ഐ സനൽകുമാർ എന്നിവർ അടങ്ങിയ സംഘം സംഭവ സ്ഥലത്ത് എത്തിയിരുന്നു. വീടിന് പോലീസ് കാവൽ എർപ്പെടുത്തി. സമീപത്തെ സി സി ടി വി ദൃശ്യം പോലീസ് ശേഖരിച്ചു. കെ കെ രമ എം എൽ എ, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . കെ ലീല ,ആർ ജെ ഡി നേതാക്കളായ ഇ പി ദാമോദരൻ, എം കെ ഭാസ്ക്കരൻ, കൈപ്പാട്ടിൽ ശ്രീധരൻ ജനകീയ മുന്നണി നേതാക്കളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല , ടി സി രാമചന്ദ്രൻ ,കെ പി വിജയൻ , വി കെ അനിൽകുമാർ ,പി കെ കോയ ,
സജിവൻ വാണിയംകുളം , കവിത അനിൽകുമാർ എന്നിവർ സ്ഥലo സന്ദർശിച്ചു.
രജനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ സി പി എം ക്രിമിനൽ സംഘങ്ങൾക്ക് നേരെ നടപടിയെടുക്കണമെന്ന് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു. വീടിന് മുമ്പിൽ ബോംബ് എറിഞ്ഞ് അപായപ്പെടുത്താനുള്ള നീക്കം ഏറെ ഗൗരവകരമാണ് . വീടിന് പോലീസ് സംരക്ഷണം വേണമെന്നും എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരം കേസ് എടുക്കണമെന്നും എം എൽ എ പറഞ്ഞു. സംഭവത്തിൽ പ്രതികളെ പിടികൂടണമെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സി പി എം നേതൃത്വം പറഞ്ഞു.






