41 ദിവസം നീണ്ടുനിന്ന പുണ്യദിനങ്ങൾക്ക് ഇന്ന് പരിസമാപ്തി. ശബരിമല നട ഇന്ന് അടയ്ക്കും. രാവിലെ 10:10നും 11:30നും മണ്ഡലപൂജ നടക്കും. തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 23ന് ആറന്മുള ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പമ്പയിലെത്തി. രാത്രി ദീപാരാധന വരെ അയ്യപ്പദർശനം സാധ്യമാകും. ദീപാരാധന ശേഷം തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽനിന്ന് അഴിച്ച്, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയ്ക്ക് ശേഷം രാത്രി ഹരിവരാസനം പാടി നടയടക്കും.
