മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന് അസാധുവായിരുന്നുവെന്ന ആരോപണം യു ഡി എഫ് ഉയർത്തിയിരുന്നു. വോട്ട് ചെയ്യേണ്ട സ്ഥലത്ത് ഇൻഡു (X) മാർക്കിൻ്റെ കൂടെ പേരും എഴുതിയതാണ് പ്രശ്നമായത്.ഇതോടെ യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിംലിഗിലെ എ.വി. ഉസ്ന വിജയിയായി പ്രഖ്യാപിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറായില്ല.ഇത് തർക്കത്തിനും വാദപ്രതിവാദങ്ങൾക്കും ഇടയായി.ഒടുവിൽ വീണ്ടും നറുക്കെടുപ്പ് നടത്തിയാണ് എം.പി. അഖിലയെ പ്രസിഡണ്ടായി വരണാധികാരി പ്രഖ്യാപിച്ചത്.ഇതിനെതിരെ യുഡിഎഫ് പരാതി നൽകിയതായി കോൺഗ്രസ് നേതാവ് രൂപേഷ് കൂടത്തിൽ അറിയിച്ചു.20 അംഗ ഭരണസമിതിയിൽ 10 സീറ്റുകൾ വീതമാണ് യു.ഡി.എഫും എൽ.ഡി.എഫും നേടിയത്.ഇതോടെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടിവന്നത്.കാലങ്ങളായി എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്താണിത്.
