ഊട്ടിയിൽ അതിശൈത്യം ; നിയന്ത്രണങ്ങളുമായി വനംവകുപ്പ്

ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത മഞ്ഞിൽ പുതഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ പുൽമേടുകളും വാഹനങ്ങളും വെളുത്ത മഞ്ഞുപാളികളാൽ മൂടിക്കിടക്കുന്ന കാഴ്ചയാണ് അതിരാവിലെ കാണാൻ സാധിക്കുന്നത്.

മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സഞ്ചാരികളുടെ വൻ തിരക്കാണ് ഊട്ടിയിലെ തലകുന്ത ഭാഗത്ത് അനുഭവപ്പെടുന്നത്. എന്നാൽ, അപകടസാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഇവിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചതുപ്പുസ്ഥലങ്ങളിലേക്കും അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് ഏരിയകളിലേക്കും സഞ്ചാരികൾ പ്രവേശിക്കുന്നത് വിലക്കി. വന്യമൃഗങ്ങളുടെ സാന്നിധ്യവും മഞ്ഞുകാലത്തെ അപകടങ്ങളും മുന്നിൽക്കണ്ടാണ് ഈ നടപടി. നിയന്ത്രണം ലംഘിച്ച് ഡ്രോൺ പറത്തിയതിനും അതിക്രമിച്ചു കയറിയതിനും പലർക്കുമെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എന്‍. ഭാസ്‌കരന്‍ പ്രസിഡന്റായി ചുമതലയേറ്റു

Next Story

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

Latest from Main News

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എന്‍. ഭാസ്‌കരന്‍ പ്രസിഡന്റായി ചുമതലയേറ്റു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എന്‍. ഭാസ്‌കരന്‍ പ്രസിഡന്റായി ചുമതലയേറ്റു. ആറാം വാര്‍ഡില്‍ നിന്നാണ് ഭാസ്‌കരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്‍പ് ഒരുതവണ ഗ്രാമപഞ്ചായത്ത്