അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി സി പി എമ്മിലെ പി പി രമണിയെ തിരഞ്ഞെടുത്തു. നാലാം വാര്‍ഡില്‍(ഏക്കാട്ടൂര്‍) നിന്നും 211 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അവര്‍ വിജയിച്ചത്. 2010 – 15 അരിക്കുളം പഞ്ചായത്ത് ഭരണസമിതിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.2015 – 20 കാലത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.നിലവില്‍ സി പി എം കാരയാട് ലോക്കല്‍ കമ്മിറ്റി അംഗം.സി പി എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം , മഹിള അസോസിയേഷന്‍ കൊയിലാണ്ടി ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കുടുംബശ്രീ അരിക്കുളം പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.







