കളളക്കടല്‍ പ്രതിഭാസം ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കളളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഉടനീളം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് രാത്രി 11.30 വരെ 0.2–0.7 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നും കടലാക്രമണത്തിന് സാധ്യത ഉണ്ടെന്നുമാണ് മുന്നറിയിപ്പ്. ആയതിനാൽ ബീച്ചിലും കടലിലെ വിനോദപ്രവൃത്തികളിലും ഏർപ്പെടരുത്. ബോട്ടുകള്‍ സുരക്ഷിതമായി കെട്ടി സൂക്ഷിക്കണം. 65 കി മീ വേഗത്തിലുള്ള കാറ്റും ഉണ്ടാകും.

Leave a Reply

Your email address will not be published.