ക്രിസ്മസ് വാരത്തിൽ ബെവ്‌കോയിൽ റെക്കോർഡ് മദ്യവിൽപ്പന. 332.62 കോടി രൂപയുടെ വിൽപ്പനയാണ് ക്രിസ്മസ് വാരത്തിൽ ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് വാര വിൽപ്പനയായി കണക്കാക്കുന്നത് ഡിസംബർ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ വിൽപ്പനയാണ്. അതിൽ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. അന്നേ ദിവസം മാത്രമായി 114.45 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
