വിയ്യൂർ ‘ഉജ്ജ്വല’ റെസിഡന്റ്‌സ് അസ്സോസിയേഷന്റെ 3-ാം വാർഷികാഘോഷം 24-ന് വിയ്യൂരിൽ നടന്നു. പ്രശസ്ത നാടക നടനും സംവിധായകനുമായ ഉമേഷ് കൊല്ലം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ അമൃത്കുമാർ വിശിഷ്ടാതിഥിയായിരുന്നു.
കൊയിലാണ്ടി നഗരസഭയിലെ 7, 8, 9 വാർഡുകളുടെ പുതിയ കൗൺസിലർമാരായ വി. രമേശൻ മാസ്റ്റർ, പി.കെ. ഷൈജു, അഡ്വ: പി.ടി.ഉമേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസ്സോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ ‘അഭിരാമി’ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബാബു. ടി.പി, വൈസ് പ്രസിഡന്റ് രാജൻ. പി.വി.കെ, ട്രഷറർ ദിനേശൻ പി.വി, ജോയിന്റ് സെക്രട്ടറി ശ്രീജ എ.കെ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജേഷ്. ടി.പി. തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.







