ജെ.ആർ.ജ്യോതിലക്ഷ്മിയുടെ കവിതാ സമാഹാരം ‘ഹൃദയാകാശത്തിലെ നക്ഷത്രക്കുഞ്ഞുങ്ങൾ’ പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നാളെ ഡിസം.27 ന് പ്രകാശനം ചെയ്യും. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം പുസ്തകം ഏറ്റുവാങ്ങും. കവി സത്യചന്ദ്രൻ പൊയിൽക്കാവ് പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഡോ. മോഹനൻ നടുവത്തൂർ അധ്യക്ഷനാകും. വൈകീട്ട് 4.30ന് വൺ ടു വൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.
രാജൻ നരയംകുളം പുസ്തക പരിചയം നടത്തും. ഭാസ്ക്കരൻ മുചുകുന്ന്, അനിൽ കാഞ്ഞിലശ്ശേരി, ഡോ.ലാൽ രഞ്ജിത്, പി.വി.ഷൈമ, ഊർമ്മിള രാമകൃഷ്ണൻ, രാഗം മുഹമ്മദലി, സുസ്മിത ഗിരീഷ്, ബിന്ദു പ്രദീപ് എന്നിവർ പങ്കെടുക്കും. ജെ.ആർ.ജോതിലക്ഷ്മി മറുമൊഴി നൽകും. സൃഷ്ടിപഥമാണ് സമാഹാരത്തിൻ്റെ പ്രസാധകർ.







