കൊടുവള്ളി നഗരസഭയിൽ മുസ്‌ലിം ലീഗിലെ സഫീന ഷമീറിനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ ഒ.പി.ഷീബയെയാണ് പരാജയപ്പെടുത്തിയത്. 37 ഡിവിഷനുകളുള്ള നഗരസഭയിൽ സഫീന ഷമീറിന് 26 വോട്ടും ഒ.പി. ഷീബയ്ക്ക് 11 വോട്ടുമാണ് ലഭിച്ചത്. 20-ാം ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഷറഫു പൊയിൽതൊടുക മുസ്‌ലിം ലീഗിലെ സഫീന ഷമീറിനാണ് വോട്ടുചെയ്തത്.
