പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ് കൗണ്‍സിലറായ എല്‍.ഡി.എഫിന്റെ കെ.കെ.ഷൈജയെയാണ് പരാജയപ്പെടുത്തിയത്. നഗരസഭയില്‍ ഒരു സീറ്റ് മാത്രം നേടിയ എന്‍.ഡി.എ തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് വിട്ടുനിന്നു. 21 വോട്ടുകളാണ് സാഹിറ നേടിയത്. കെ.കെ.ഷൈജ 14 വോട്ടുകളും നേടി. യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച സി.പി.ഫാത്തിമ സഹോദരിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പിനെത്തിയിരുന്നില്ല.







