കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. കൊയിലാണ്ടി പന്തലായനിയിൽ പുതിയ ദേശീയപാതയ്ക്ക് സമീപം അക്ലാരി കനാലിനടുത്ത് നാലര സെന്റ് സ്ഥലം വാങ്ങിയാണ് പെൻഷൻഭവൻ നിർമ്മിച്ചത്.

ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് എൻ.കെ.കെ മാരാർ, സിക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ ചേനോത്ത് ഭാസ്കരൻ, ടി.വി ഗിരിജ, പി.കെ ബാലകൃഷ്ണൻകിടാവ്, എൻ.വി സദാനന്ദൻ, പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി. ശശീന്ദ്രൻ, പി.എൻ ശാന്തമ്മ ടീച്ചർ, യു. വസന്തറാണി, വി.എം ലീലടീച്ചർ, വി.പി ബാലകൃഷ്ണൻ മാസ്റ്റർ, ടി.പി രാഘവൻ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published.