ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍ ഫെസ്റ്റിന്റെ ആദ്യ ദിവസം കാണികളുടെ മനം കവര്‍ന്നു. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ നിര്‍വഹിച്ചു. ഇന്തോനേഷ്യ, വിയറ്റ്‌നാം, ഒമാന്‍, തുര്‍ക്കി, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നും പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടം പറത്തല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഇത്തവണ എത്തിയത്.

കുതിര, പുലി തുടങ്ങി മൃഗങ്ങളുടെ ഭീമന്‍ രൂപങ്ങളിലുള്ള പട്ടങ്ങള്‍, വിവിധ രാജ്യങ്ങളുടെ പതാക, വാട്ടര്‍ ഫെസ്റ്റ് ലോഗോ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പട്ടങ്ങളാണ് പറത്തിയത്. കൈറ്റ് സ്റ്റണ്ട്, സ്‌പോര്‍ട്‌സ് കൈറ്റ്, ത്രീഡി കൈറ്റ്, കൈറ്റ് ഷോ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളും വെള്ളിയാഴ്ച ആരംഭിച്ചു. ഫെസ്റ്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് മണി വരെ കൈറ്റ് ഷോ സംഘടിപ്പിക്കും. കൈറ്റ് ഫെസ്റ്റ് വിജയികളെ ഫെസ്റ്റിന്റെ അവസാന ദിവസം പ്രഖ്യാപിക്കും.

ചടങ്ങില്‍ കൈറ്റ് ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ വാസുദേവന്‍, ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍, കൈറ്റ് ഫ്ളൈര്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഷുക്കൂര്‍, വണ്‍ ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

Next Story

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

Latest from Local News

കേരള സംഗീത നാടക അക്കാദമിയുടെ തിയറ്റർ ഫെസ്റ്റിവലിൽ തിയറ്റർ സ്കെച്ച് ഒരുക്കാൻ സജീവ് കീഴരിയൂർ

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 16ാ മത് ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ജനുവരി 25 മുതൽ ഫിബ്രവരി 01 വരെ

കേരള സീനിയർ സിറ്റിസൺസ് ഫോറം സംഘടന സത്യപാലൻ മാസ്റ്ററെ ആദരിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ചെങ്ങോട്ടുകാവിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായ എം.കെ. സത്യപാലൻ

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20 തീയതികളിൽ കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി 8 ന്

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ അന്തരിച്ചു

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ (78) അന്തരിച്ചു. ഭാര്യ രമാദേവി. മക്കൾ രശോഭ് (അക്ഷയ