ക്യാമ്പസുകൾ സർഗാത്മക പ്രവർത്തനങ്ങളുടെ ഇടമായി മാറണമെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ സൃഷ്ടിക്കാൻ ക്യാമ്പസുകൾക്ക് കഴിയണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത് പറഞ്ഞു. മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ കോളേജ് യൂണിയൻ “സാഗ്നേയ” ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഡോ ഇ ദിനേശൻ അധ്യക്ഷത വഹിച്ചു. ഫൈൻ ആർട്സ് ക്ലബ് ഉദ്ഘാടനം എഴുത്തുകാരനും കവിയുമായ സോമൻ കടലൂർ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അർജുൻ, അസിസ്റ്റന്റ് പ്രൊഫസർ ജെൻസി തോമസ്, യൂണിയൻ ഭാരവാഹികളായ എ കെ ഫഹദ്, സി പി മിസ്ഹബ്, പി ദ്യോദിസ്, കെ അഞ്ജന, പി ജെ ക്ഷിതിഞ്ജയ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.







