പട്ടാപുറത്ത് താഴ ഒപ്പം റസിഡൻസ് വാർഷിക ആഘോഷം സാഹിത്യകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനത്തിനും സാന്ത്വന പരിചരണത്തിനും റസിഡൻസി പോലുള്ള കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരമാണന്നും ഇത്തരം കൂട്ടായ്മകൾ ഓരോ പ്രദേശത്തും ആവശ്യമാണന്നും സോമൻ കടലൂർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. റസിഡൻസി പ്രസിഡന്റ് നെല്ലാടി ശിവാനന്ദൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ കുടുംബ ബന്ധങ്ങളും സാന്ത്വന പരിചരണവും എന്ന വിഷയത്തിൽ എം.ജി പ്രവീൺ ക്ളാസ് എടുത്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ രാമചന്ദ്രൻ ടി.ടി, സവിത വി.പി, രജിത.കെ.വി, ഒപ്പം ഭാരവാഹികൾ ആയ അനീഷ് യൂ.കെ, പ്രകാശൻ.സി.പി, ബഷീർ, താജ്, രതീഷ് എം കെ, റഹിം തിരുമംഗലത്ത്, മനീഷ് എം കെ എന്നിവർ സംസാരിച്ചു.







