കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി. മുണ്ടിയാടി താഴെ നിന്ന് ആരംഭിച്ച ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടിയുള്ള പ്രകടനത്തോടുകൂടി പാർട്ടി ഓഫീസ് പരിസരത്ത് നൽകിയ സ്വീകരണ സമ്മേളനം സിപിഐഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ കെ .ദാസൻ, ആനക്കുളം ലോക്കൽ സെക്രട്ടറി കെ ടി സി ജേഷഷ്, യു കെ ചന്ദ്രൻ, എ സുധാകരൻ, സി ടി ബിന്ദു, രമ്യ പണ്ടാരക്കണ്ടി, സി.കെ.ജയദേവൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂക്കേഷൻ നിൽ ഒന്നാം റേങ്ക് നേടിയ ദേവദർശൻ ചാത്തോത്ത് കൊടക്കാട്ടും മുറി എന്ന ആൾക്ക് നാടിൻ്റെ സ്നേഹാദരം ടി കെ ചന്ദ്രൻ മാസ്റ്റർ നൽകി ആദരിച്ചു. ചടങ്ങിൽ കൊല്ലം ലോക്കൽ സെക്രട്ടറി എൻ കെ ഭാസ്ക്കരൻ അദ്ധ്യക്ഷനായി. കെ കെ ഭാസ്ക്കരൻ സ്വാഗതവും കെ പി ഭാസ്ക്കരൻ നന്ദിയും രേഖപ്പെടുത്തി.







