മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം

നടുവണ്ണൂർ: മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം ഉടനെ പുന:സ്ഥാപിക്കണമെന്നും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പി.എം.ജെ .എ .വൈ കേരളത്തിലും നടപ്പിലാക്കണമെന്നും, സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നടുവണ്ണൂരിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എൻ. ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇ.കെ.അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു

മുതിർന്ന അംഗങ്ങളായ ഇ.അച്യുതൻ നായർ, കുഞ്ഞികൃഷ്ണൻ നായർ ശോഭാ നിവാസ്, ശങ്കരൻ ഗുരുക്കൾ യോഗീ മഠം ,രാഘവൻ നായർ എടവനപ്പുറം, ഡോക്ടർ എ. എം ശങ്കരൻ നമ്പൂതിരി എന്നിവരെ ആദരിച്ചു

കൗൺസിൽ മീറ്റിംഗ് സംസ്ഥാന സെക്രട്ടറി പി. കുമാരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോമൻ ചാലിൽ വാർഷിക റിപ്പോർട്ടും, ട്രഷറർ പി കെ രാമചന്ദ്രൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

തുടർന്ന് പുതുവർഷ ഭാരവാഹികളായി സോമൻ ചാലിൽ (പ്രസിഡണ്ട്) കെ.എം ശ്രീധരൻ (സെക്രട്ടറി) പി കെ രാമചന്ദ്രൻ നായർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

നടേരി നായാടൻപുഴ പുനരുജ്ജീവനം; 4.87 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Next Story

ശബരിമല സ്വർണ മോഷണ കേസ്: ഡി മണിയെ കണ്ടെത്തി എസ്ഐടി സംഘം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും കടത്താൻ ഗൂഢാലോചന

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന