ഇടതുപക്ഷ മുന്നണിക്ക് തുടർഭരണം ലഭിച്ച കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി.കെ ബാബു പ്രസിഡണ്ട് ആകും. സന്ധ്യ കുനിയിൽ വൈസ് പ്രസിഡൻ്റ് ആകും.സി പി എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗമാണ് പി .കെ ബാബു. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 14 അംഗ ഭരണ സമിതിയിൽ എൽ ഡി എഫിന് 9 സീറ്റും യു.ഡി എഫിന അഞ്ച് സീറ്റും ലഭിച്ചു.തുടർച്ചയായി സി പി എം ഭരണം നിലനിൽക്കുന്ന ഗ്രാമപഞ്ചായത്താണ് കീഴരിയൂർ.
