വാർദ്ധക്യം ഉറങ്ങിക്കിടക്കാനുള്ളതല്ല, ഉണർന്ന് പ്രവർത്തിക്കാനുള്ളതാണ്. സീനിയർ സിറ്റിസൺസ് ഫോറം

വടകര കീഴൽ യൂണിറ്റ് വാർഷികവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജ്ഞാനപ്രദായിനി വായനശാലയിൽ നടന്നു. ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.വാർദ്ധക്യം ഉറങ്ങിക്കിടക്കാനുള്ളതല്ലെന്നും, ഉണർന്ന് പ്രവർത്തിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അലസത നടിച്ച് ഒതുങ്ങിക്കഴിയുന്ന ആളുകളിലാണ് രോഗങ്ങളും അസ്വാസ്ഥ്യങ്ങളും,പെരുകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗംഗാധരൻ നെല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ .കെ രാഘവൻ വാർഷി റിപ്പോർട്ടും ഖജാൻജി പി എം കരുണാകരൻ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം രാധാകൃഷ്ണൻ ഒതയോത്ത്, ഒ.കുഞ്ഞിരാമൻ, ഭാസ്കരൻ മാസ്റ്റർ, രാഘവൻ എടവന എന്നിവർ സംസാരിച്ചു. ടി.ബാലകൃഷ്ണൻ മാസ്റ്റർ, രാജൻ മീത്തലെ മലക്കന്നൂർ, ബാലൻ മരുത്തിയാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ,പുതുവർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വേറിട്ട രൂപത്തിലുള്ള സംഘാടന രീതി കൊണ്ടും, അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published.

Previous Story

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

Next Story

തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന