കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും അതിരിടുന്ന നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീര സംരക്ഷണ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
20.7 കോടിരൂപയുടെ വെളിയണ്ണൂര്‍ ചല്ലി പാടശേഖര വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് നായടാന്‍ പഴ വീണ്ടെടുക്കാനുളള പദ്ധതിയും നടപ്പിലാക്കുന്നത്. 4.87 കോടി രൂപയാണ് ഇതിനായി മാത്രം വിനിയോഗിക്കുന്നത്.പുഴയോരം കരിങ്കല്ലു കൊണ്ട് കെട്ടിയശേഷം മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തു ഉറപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. നായാടന്‍ പുഴ ജലപ്രവാഹമുളളതാക്കി മാറ്റുകയാണ് ലക്ഷ്യം. നടേരിയിലെ പ്രധാന ശുദ്ധജലസ്രോതസ്സായിരുന്ന നായാടന്‍പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നായാടന്‍ പുഴയില്‍നിന്ന് വെളിയണ്ണൂര്‍ ചല്ലിയിലേക്കുള്ള ഇടത്തോട് പുനര്‍ നിര്‍മ്മാണവും നടക്കുന്നുണ്ട്.
നായാടന്‍ പുഴയിലെ ഒഴുക്ക് നിലക്കാന്‍ പ്രധാന കാരണം കുറ്റ്യാടി ജലസേചനപദ്ധതിക്കായി പുഴ മണ്ണിട്ടു നികത്തി കനാല്‍ നിര്‍മിച്ചതാണ്. ഇതോടെയാണ് പുഴയുടെ നാശം തുടങ്ങിയത്.മുമ്പൊക്കെ പുഴ നിറയെ താമരവള്ളിയായിരുന്നു.ഇപ്പോള്‍ ആഫ്രിക്കന്‍ പായലും കുളവാഴയുമാണ് പടര്‍ന്ന് പിടിക്കുന്നത്.വ്യത്യസ്ഥ കുടിവെള്ള പദ്ധതികള്‍ക്കായി പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതും ഒഴുക്ക് നിലക്കാന്‍ കാരണമായി. ചെറിയൊരു സ്ഥലത്തുമാത്രം നാല് പമ്പ് ഹൗസും ഇവിടെയുണ്ട്. ഇതില്‍ മിക്കതും ഉപയോഗിക്കുന്നില്ല. കനാല്‍ നിര്‍മിക്കാനായി പുഴ മണ്ണിട്ടുനികത്തിയിടത്ത് മണ്ണെടുത്തുമാറ്റി പകരം അവിടെ ബോക്‌സ് കള്‍വര്‍ട്ട് നിര്‍മിച്ച് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് വിണ്ടെടുക്കുകയാണ് വേണ്ടത്.കൊയിലാണ്ടി-അരിക്കുളം റോഡ് നായാടന്‍പുഴ മുറിച്ചു കടക്കുന്നിടത്തും സമാന രീതിയില്‍ ബോക്‌സ് കള്‍വര്‍ട്ട് പണിയണം.
നായാടന്‍ പുഴ നവീകരിച്ചാല്‍ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായി ഇതിനെ മാറ്റാം. മുമ്പ് കാര്‍ഷികാവശ്യത്തിനും നായാടന്‍ പുഴയിലെ വെള്ളം ഉപയോഗിക്കുമായിരുന്നു. ജല വിനോദ പദ്ധതികളും കൊണ്ടു വരാം. നമ്പ്രത്തുകര ഭാഗത്ത് പുഴയിലെ പായലും ചമ്മിയും മറ്റ് മാലിന്യങ്ങളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഏതാനും മാസത്തിനകം തന്നെ പുഴയില്‍ വീണ്ടും വലിയ തോതില്‍ പായല്‍ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഒഴുക്കില്ലാത്തതും ആളുകള്‍ കുളിക്കാനും അലക്കാനും പുഴയില്‍ ഇറങ്ങാത്തതുമാണ് പായല്‍ ശക്തമായി തിരിച്ചു വരാന്‍ ഇടയാക്കുന്നത്. അതല്ലെങ്കില്‍ സ്ഥിരമായി പായല്‍ നീക്കം ചെയ്യാന്‍ തയ്യാറാകണം.
Latest from Local News
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം സമുച്ചയത്തിലെ വ്യാപാരികൾ ക്രിസ്മസ്- ന്യൂയർ ആഘോഷങ്ങൾക്ക് തുടങ്ങി. പോലീസ് ഇൻസ്പെക്ടർ സുമിത്ത് ലാൽ കേക്ക് മുറിച്ച്
തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം അമ്പത് ശതമാനമായി വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ഉയരെ’ ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല പരിശീലനത്തിന് തുടക്കമായി.
വിരുന്നുകണ്ടി പുതിയപുരയിൽ ശ്രീനിവാസൻ (76) അന്തരിച്ചു. ഭാര്യ സത്യവതി. മക്കൾ മഞ്ജുള, രൂപേഷ്, സനൽരാജ്, സനോജ്. മരുമക്കൾ :രാജൻ, അശ്വതി, നീതു.
നടുവണ്ണൂർ: മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം ഉടനെ പുന:സ്ഥാപിക്കണമെന്നും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പി.എം.ജെ .എ
കോഴിക്കോട്: റെയിൽവേ യാത്രാ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ







