കോഴിക്കോട്: റെയിൽവേ യാത്രാ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എൽജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അരുൺ അധ്യക്ഷതവഹിച്ച പരിപാടിയിൽ
സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു സംസാരിച്ചു സംസ്ഥാന കമ്മിറ്റി അംഗം കെ ഷെഫീഖ് സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി ടി അതുൽ നന്ദിയും പറഞ്ഞു. കൂട്ടായ്മയ്ക്ക് ആർ ഷാജി , സി. സന്ദേശ് .എം.വി. നീതു , ഹംദി ഇഷ്റ, അമിതാ പ്രദീപ്, ഫഹദ് ഖാൻ എൽ.യു അഭിത്ത് എന്നിവർ നേതൃത്വം നൽകി
