ചെങ്ങോട്ടുകാവ് കെ. എൻ ഭാസ്കരൻ പ്രസിഡണ്ട് ആകും

യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു മുൻപ് ഒരുതവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 18 അംഗം ഭരണ സമിതിയിൽ യു.ഡി.എഫിന് ഇത്തവണ 9 സിറ്റ് ലഭിച്ചു. ബി ജെ.പിക്ക് 4 സിറ്റും ലഭിച്ചു. എൽ. ഡി എഫിന് 5 സിറ്റാണ് ലഭിച്ചത്. മൊത്തം18 സിറ്റാണ് ഉള്ളത്. മേലൂർ സർവിസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ് കെ.എൻ ഭാസ്കരൻ മുസ്ലിം ലീഗിൻ്റെ തസ്ലീന നാസറാണ് വൈസ് പ്രസിഡൻ്റ് ആകുക.

Leave a Reply

Your email address will not be published.