കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി സർവകലാശാല, മലയാള സർവകലാശാല എന്നിവിടങ്ങളിൽ നൂലലങ്കാര കലയുമായി ബന്ധപ്പെട്ട് ക്ലാസ്സുകളും, പ്രദർശനങ്ങളും നടത്തി വരുന്നുണ്ട്. കൈത്തറി രംഗത്ത് ചെറിയ വരുമാനം മാത്രം ലഭിച്ചിരുന്ന നിരവധി തൊഴിലാളികൾക്ക് നൂലലങ്കാരകലയിൽ പരിശീലനം നൽകി വരുന്നു. നൂലലങ്കാര കലയുടെ പ്രചരണത്തിനായി ശില്പ ശാലകൾ, ക്ലാസ്സുകൾ പ്രദർശനം തുടങ്ങിയവ നടത്തുന്നുണ്ട്.
