രമേശൻ പണിക്കർ പുറ്റാട്ടിൻ്റെ വേർപാടിൽ ജില്ലാ കമ്മറ്റി അനുശോചിച്ചു

കേരള ഗണക കണിശ സഭ മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ രക്ഷാധികാരി സംസ്ഥാന കമ്മറ്റി അംഗം എന്നി നിലയിൽ പ്രവർത്തിച്ചു വരുന്ന രമേശൻ പണിക്കർ പുറ്റാട്ട് കൈതക്കലിന്റെ വേർപാടിൽ ജില്ലാ കമ്മറ്റി അനുശോചിച്ചു. പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. പുരുഷോത്തമൻ. ചന്ദ്രൻ പണിക്കർ കൈതക്കൽ, പ്രശാന്ത് കന്നിനട, സി. ഷൺമുഖദാസ്, രാമനാഥൻ പരപ്പോൽ, സജിത്ത് വടകര, ദിലീപ് കൊല്ലം, രജ്ഞിത്ത് വെങ്ങളം, മധുമതി സുധീപ്പണിക്കർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെകട്ടറി കെ.കെ.സുധാകരൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Leave a Reply

Your email address will not be published.