പൂക്കാട് കലാലയത്തിൽ തബല ദേശീയ ശില്പശാല ആരംഭിച്ചു

താളം ഫൗണ്ടേഷൻ്റെയും പൂക്കാട് കലാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യുവതലമുറയിൽ പെട്ട തബല കലാകാരന്മാർക്കായി പൂക്കാട് കലാലയത്തിൽ തീവ്ര പരിശീലന ശില്പശാല ആരംഭിച്ചു. കലാലയം അശോകം ഹാളിൽ നടന്ന ശില്പശാല പ്രശസ്ത തബല വാദകൻ പണ്ഡിറ്റ് ഉമേഷ് മോഗെ പൂനെ ഉദ്ഘാടനം ചെയ്തു. കെ.ടി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. യു.കെ.രാഘവൻ വിശിഷ്ടാതിഥിയെ പൊന്നാട ചാർത്തി കലാലയത്തിൻ്റെ സ്നേഹോപഹാരം
സമർപ്പിച്ചു. വാദ്യ രംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട ശിവദാസ് ചേമഞ്ചേരിയെ പണ്ഡിറ്റ് ഉമേഷ് മോഗെ ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി, യു.കെ.രാഘവൻ, ശിൽപശാല ഡയരക്ടർ അർജുൻ കാളി പ്രസാദ്, സുമിത് നായിക്, സുനിൽ തിരുവങ്ങൂർ, ഉണ്ണി കുന്നോൽ എന്നിവർ സംസാരിച്ചു.

തെരെഞ്ഞെടുത്ത മുപ്പത് യുവ കലാകാരന്മാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ദ്വിദിന ശില്പശാലയുടെ സമാപന ദിവസമായ ചൊവ്വാഴ്ച വൈകീട്ട് 5 മണിയ്ക്ക് ഭാംസുരി കച്ചേരി നടക്കും. സുനിൽകുമാർ ബാംഗ്ളൂർ, അർജുൻ കാളി പ്രസാദ് എന്നിവരാണ് സംഗീത വിരുന്ന് ഒരുക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

സി.ഐ.ടി.യു ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ

Next Story

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി

Latest from Local News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം