കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച ഫിറ്റ്നസ് ഫീ കുറയ്ക്കുക, ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനത്തിനു ദോഷകരമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം പുനപരിശോധിക്കുക, ആർ.ടി.ഒ ഓഫീസുകളിൽ ഉച്ചക്ക് ഒരു മണിക്കു ശേഷം പ്രവേശനം നിഷേധിക്കുന്ന നിയന്ത്രണ നടപടി പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉയർത്തി ട്രാൻസ്പോർട്ട് വർക്കേഴ്സ് കോൺഫെഡറേഷൻ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ആർ.ടി.ഒ ഓഫീസുകൾക്ക് മുൻപിൽ മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തുകയാണ്.
ഇതിന്റെ ഭാഗമായി പേരാമ്പ്ര ജോയന്റ് ആർ.ടി.ഒ ഓഫീസിനു മുൻപിൽ നടത്തിയ സമരം കെ.കെ.ഷൈജുവിന്റെ അദ്ധ്യക്ഷതയിൽ ഗുഡ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനo ചെയ്തു. ഒ.ടി രാജു, ഇ.കെ ഗോപി, ടി.ടി സജിത്ത്, കെ അഭിലാഷ്, ആതിൽ ആസാദ് എന്നിവർ അഭിവാദ്യം ചെയ്ത സംസാരിച്ച ചടങ്ങിൽ ജയേഷ് മുതുകാട് സ്വാഗതവും സി.കെ പ്രമോദ് നന്ദിയും അർപ്പിച്ചു. തുടർന്ന് ജോയന്റ് ആർ.ടി.ഒ ഓഫീസർക്ക് നിവേദനം നൽകി.








