മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം വെട്ടിക്കുറച്ചും അശാസ്ത്രീയമായ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന്
സമ്മർദ്ധം ചെലുത്തി പദ്ധതിയെ തന്നെ ഇല്ലാതാക്കിയ മോഡി സർക്കാറിൻ്റെ നടപടിക്കെതിരെ ഐ എൻ ടി യു സി മൂടാടി മണ്ഡലം കമ്മിറ്റിയുടെയും മഹിള കോൺഗ്രസ് മൂടാടി മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മുചുകുന്ന് സെൻ്റർ പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.
പി രാഘവൻ സ്വാഗതം പറഞ്ഞു ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് കെ പി രാജൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നേഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കെയിൽ, റഷീദ് പുളിയഞ്ചേരി, നെല്ലിമഠത്തിൽ പ്രകാശൻ, നിധീഷ് എൻ കെ ,മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്
രജിസജേഷ്, വാർഡ് മെംബർമാരായ രമ്യ സുർജിത്ത്, മഞ്ജുള , കെ വി ശങ്കരൻ, ദാമോദരൻ പൊറ്റക്കാട്, വി എം രാഘവൻ മാസ്റ്റർ, കെ സി പി സന്തോഷ്ബാബു, ലതിക പുതുക്കുടി, ഹമീദ് പുതുക്കുടി, ബാലകൃഷ്ണൻ ആതിര, മല്ലിക വി വി , ഉഷ , സുഷമ , ഇന്ദിര എൻ, ഇന്ദിര എന്നിവർ സംസാരിച്ചു
Latest from Local News
കന്നൂര് : ദീർഘകാലം പാരലൽ കോളേജ് അദ്ധ്യാപകനും, പ്രശസ്ത നടക നടനുമായ കുന്നനാട്ടിൽ സുധാകരൻ ( 74 ) അന്തരിച്ചു. പരേതരായ
റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി
പേരാമ്പ്ര:മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു പേരാമ്പ്രയിൽ കൺവെൻഷൻ നടത്തി. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ്
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM







