പയ്യോളി മിക്ചറിൻ്റെ ‘ഷിറിൻ ഫുഡ് പ്രൊഡക്ട്’ എന്ന പേരിൽ പയ്യോളിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി വിഭാഗം താഴിട്ടത് ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഓരോ സ്ഥാപനങ്ങളിൽ നിന്നും ഫംഗസ് ബാധിച്ച് ഉപയോഗ ശൂന്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് അത് ചൂടാക്കി ഉണക്കിപ്പൊടിച്ച് ‘ബ്രഡ് ക്രംബ്സ് ‘എന്ന ഓമനപ്പേരിൽ വിൽപ്പന നടത്തുന്ന ഈ സ്ഥാപനം കേരളത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. വിലക്കുറവിന്റെ പേരിൽ നമുക്ക് വിപണനത്തിന് ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തിരിച്ചറിയാൻ നമ്മൾ തന്നെ ശ്രദ്ധ ചെലുത്തേണ്ടതാണ്.
ഇത്തരം നെറികേടിന്റെ പര്യായമായ സ്ഥാപനങ്ങൾക്ക് ഒരിക്കലും ബേക്കേഴ്സ് അസോസിയേഷൻ കേരള (BAKE)യിൽ സ്ഥാനമോ പരിരക്ഷയോ ഉണ്ടായിരിക്കുന്നതല്ല. ഈ സ്ഥാപനം നമ്മുടെ സംഘടനയുടെ ഭാഗമല്ല.
ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് എതിരെ ബേക്കർസ് അസോസിയേഷൻ മുമ്പിൽ ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നു.
ഇന്ന് ചേർന്ന കൊയിലാണ്ടി യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് ഫൈസൽ മുഹമ്മദ്, ബേക്കർസ് അസ്സോസിയഷൻ മണ്ഡലം പ്രസിഡന്റ് മനീഷ് മലബാർ ചിപ്സ്, ജനറൽ സെക്രട്ടറി സിജിത്ത് തീരം ജില്ലാ കമ്മിറ്റി അംഗം നാഫി സാറിംബേക്കറി, ദിലീപ് ദിപിൻ ബേക്കറി, അൻവർ ഫെയ്മസ് ബേക്കറി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.







