നെസ്റ്റ് പാരന്റ് എംപവർമെന്റ് പ്രോഗ്രാം – ഇലക്ട്രിക് ഓട്ടോ ഫ്ലാഗ് ഓഫ്

കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC) നടപ്പിലാക്കുന്ന ‘പാരന്റ് എംപവർമെന്റ്’ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ഓട്ടോ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് മാന്യമായ ഉപജീവനമാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്

കട്ട് ഫ്രൂട്ട് ബോക്സ് നർമ്മാണം, അച്ചാർ നിർമ്മാണം, തയ്യിൽ പരിശീലനം, തുടങ്ങിയ സ്വയംതൊഴിൽ പദ്ധതികൾക്ക് തുടർച്ചയായാണ് രക്ഷിതാക്കൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ഏകദേശം 40 ഓളം രക്ഷിതാക്കൾ ഇതിനോടകം ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി കൂടുതൽ സമയം മാറ്റിവെക്കേണ്ടി വരുന്ന രക്ഷിതാക്കൾക്ക്, സ്വന്തം നാട്ടിൽ തന്നെ സ്ഥിരവരുമാനം കണ്ടെത്താൻ കഴിയുന്ന തൊഴിൽ അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

ഇലക്ട്രിക് ഓട്ടോ പദ്ധതിയിലൂടെ പരിശീലനം നേടിയ രക്ഷിതാക്കൾക്ക് സ്വയം വരുമാനം കണ്ടെത്താനും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി സംഘാടകർ അറിയിച്ചു. ഒരു തൊഴിൽ പഠിപ്പിക്കുന്നതിലുപരി, ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ജീവിതത്തെ നേരിടാനുള്ള കരുത്ത് പകരുകയാണ് ഈ പദ്ധതി.

നിയാർക്കിൽ വെച്ചുനടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുനിസിപ്പൽ കൗൺസിലർ ശ്രീ. യു.കെ. ചന്ദ്രൻ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി. ശ്രീ. കെ.കെ. രമേശൻ വൊക്കേഷണൽ ട്രെയിനിങ് അവാർഡുകൾ വിതരണം ചെയ്തു. കൊയിലാണ്ടി എസ്‌.ഐ. ശ്രീ. അവനീഷ് കുമാർ ഇലക്ട്രിക് ഓട്ടോ ഫ്ലാഗ് ഓഫ് ചെയ്തു.

നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനുസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ടി.പി. ബഷീർ, സാലിഹ് ബാത്ത, ടി.വി. കൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതോടനുബന്ധിച്ച് നിയാർക്കിൽ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്റ്റാഫിന്റെയും പങ്കാളിത്തത്തോടെ മനോഹരമായ കലാപരിപാടികളും അരങ്ങേറി.a

Leave a Reply

Your email address will not be published.

Previous Story

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു

Next Story

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് മുതല്‍

Latest from Local News

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം നടത്തി

ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന ജനവിരുദ്ധ ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം. തടഞ്ഞുവെച്ച ആനുകുല്യങ്ങൾ

ചെങ്കല്ല് കയറ്റി വന്ന ലോറി അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ഇടിച്ചു അപകടം

ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ പുതുതായി നിർമ്മിച്ച അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ഇടിച്ചു ചെങ്കല്ല് കയറ്റി വന്ന മിനി ലോറി അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ

നന്തി റെയിൽവേ മേൽപാലത്തിലെ അപകടാവസ്ഥ: അടിയന്തര അറ്റകുറ്റപ്പണികൾ ഒരുമാസത്തിനകം പൂർത്തിയാക്കുമെന്ന് വാഗാഡ് എം.ഡി

നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഗാഡ് കമ്പനി എം.ഡി. സ്രാവൻ ജെയിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

കൊയിലാണ്ടി ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,