എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും.

കൃത്യമായി പരീക്ഷ നടത്താനായി നിശ്ചിത കലണ്ടർ അനുസരിച്ചാകും ഇനിയുള്ള പരീക്ഷകൾ. ഓരോ വർഷവും നടക്കുന്ന പരീക്ഷകളുടെ നിലവാരം നോക്കി കട്ട് ഓഫ് മാർക്ക് അനുസരിച്ചാകും വിജയികളെ തിരഞ്ഞെടുക്കുക. കട്ട് ഓഫ് മാർക്ക് എത്ര എന്നുള്ളത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിലുള്ള പരീക്ഷ ബോർഡ് നിശ്ചയിക്കും.

ഇത് പരീക്ഷയുടെ സ്ഥിരത വർദ്ധിപ്പിക്കുകയും അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാനും സഹായിക്കും. എൽഎസ്എസിൽ സംസ്ഥാനതലത്തിൽ സ്‌കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നതു ഉപജില്ലാതലത്തിലാക്കി മാറ്റി. യുഎസ്എസിൽ ഒഎംആർ പരീക്ഷാരീതി തുടരും.

ഈ മാസം 30 മുതൽ സ്‌കൂൾ തലത്തിലുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. എൽപി, യുപി വിഭാഗങ്ങളിലായി നമ്മുടെ കുരുന്നുകളുടെ പഠനനിലവാരം ഉയർത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങൾ ഏറെ സഹായിക്കും. എല്ലാ വിദ്യാർഥികൾക്കും സിഎം കിഡ്സ് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയവും മന്ത്രി വി ശിവൻകുട്ടി ആശംസിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു

Next Story

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

Latest from Main News

കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ 12 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കും

യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.

പത്തരമാറ്റോടെ പത്താംതരം വിജയിച്ച് പത്മാവതി അമ്മ

76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷത്തിലാണ്. 1968-69 ൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും.

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന മിസ്ത്രി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി