കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച (21-12-2025) നടുവണ്ണൂർ മന്ദങ്കാവിൽ വേട്ടരൻ കണ്ടി ജാബിർ എന്ന ആളുടെ വീട് കൂടലിനു ഉച്ചക്ക് കുന്നുമ്മൽ കുഞ്ഞി മായൻ എന്നആൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ശ്വാസ തടസ്സം അനുഭവപ്പെട്ട ഇയാളെ സ്ഥലത്തുണ്ടായിരുന്ന കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷിക്കാനായി.
കൃത്യസമയത്ത് സി.പി.ആർ ചെയ്ത് കൃത്രിമ ശ്വാസം കൊടുത്ത് ജീവൻ നിലനിർത്തി. ആംബുലൻസ് ഡ്രൈവർ തേവടത്ത് അമ്മത്, നിഷു, റൗഫൽ എന്നിവർ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചു. കൃത്യസമയത്ത് സി.പി.ആർ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് പിന്നീട് ഡോക്ടർ അറിയിക്കുകയുണ്ടായി.







