ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും പ്രധാന വാട്ടർ ഫെസ്റ്റിവലുകളിൽ ഒന്നാണ് ബേപ്പൂരിൽ നടക്കുന്നതെന്നും ഈ വർഷം പ്രാദേശിക പരിപാടികളും പങ്കാളിത്തവും ഉറപ്പ് വരുത്തുമെന്നും കലക്ടർ പറഞ്ഞു.
ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസില്‍ നടന്ന ചടങ്ങിൽ കോർപറേഷൻ കൗൺസിലർ കെ രാജീവ് അധ്യക്ഷനായി. കൗൺസിലർമാരായ ഇ അനിത കുമാരി, ടി പി ബീരാൻ കോയ, സി സന്ദേശ്, ടി കെ തസ്‌ലീന, കെ സുരേഷ്, രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ വാഴയിൽ ബാലകൃഷ്ണൻ, ബേപ്പൂർ ഡെവലപ്പ്മെന്റ് മിഷൻ കൺവീനർ ടി രാധ ഗോപി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, ഹാർബർ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ജയദീപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബര്‍ 26, 27, 28 തീയതികളിലാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അരങ്ങേറുന്നത്. ജല കായികമേള, ജല ഘോഷയാത്ര, അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്, ഭക്ഷ്യമേള, കലാപരിപാടികള്‍ തുടങ്ങിയവക്ക് ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങുക.






