തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അംഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, നിധീഷ് എം ഡി തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊപ്പം കെസിഎല്ലിൽ ഉൾപ്പടെ തിളങ്ങിയ യുവതാരങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 24 മുതൽ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിൻ്റെ മത്സരങ്ങൾ നടക്കുന്നത്. എ ഗ്രൂപ്പിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ത്രിപുരയുമായാണ് കേരളത്തിൻ്റെ ആദ്യ മത്സരം. കർണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഝാർഖണ്ഡ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ ടീമുകളുമായാണ് കേരളത്തിൻ്റെ മറ്റ് മത്സരങ്ങൾ. അമയ് ഖുറേസിയ ആണ് കേരളത്തിൻ്റെ പരിശീലകൻ.







