കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്‌ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 8086724014, 9400722150, 9446521850, 9446429642.
Latest from Local News
തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00
കോഴിക്കോട്: കാഴ്ചപരിമിതർക്കായുള്ള ദേശീയ ക്രിക്കറ്റ് ടൂർണമെ ന്റായ നാഗേഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ 22 മുതൽ 26 വരെ കർണാടകയിലെ ഹുബ്ബള്ളിയിൽ
കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ്
ഉള്ളിയേരി ബസ് സ്റ്റാന്റിൽ യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍







