കോഴിക്കോട്: കാഴ്ചപരിമിതർക്കായുള്ള ദേശീയ ക്രിക്കറ്റ് ടൂർണമെ ന്റായ നാഗേഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ 22 മുതൽ 26 വരെ കർണാടകയിലെ ഹുബ്ബള്ളിയിൽ നടക്കും. കേരള ടീമിനെ ചേളന്നൂർ സ്വദേശി അർ ജുൻ പയ്യടനയിക്കും.
എം.കെ.ജിബിൻ പ്രകാശ് ആണു വൈസ് ക്യാപ്റ്റൻ. ടീമംഗ ങ്ങൾ: കെ.ബി.സായന്ത്, കെ.ശി വകുമാർ, പി.രതീഷ്, ഇ.ബി.ഇ സ്മായിൽ, സച്ചിൻ തുളസീധ രൻ, സ്നേഹിത് എസ്.കുമാർ, എസ്.ഫാരിസ്, എസ്.ജോയൽ, എസ്.അഭിനവ്, വി.ജയകൃഷ്ണ, പി.കെ.നികേഷ്, പി.അഹദ്. എ. അജേഷ് കോച്ചും എ.പി.ഇസ്മാ യിൽ മാനേജരുമാണ്. ഈ കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പിൻ ചേളന്നൂർ ഇരുപത്തിയൊന്നാം വാർഡിൽ നിന്നു ബി ജെ പി സ്ഥാനാർത്ഥിയായി മൽസരിച്ച അർജുൻ യുവമോർച്ച റൂറൽ ജില്ലാ സമിതിയംഗമാണ്







