നാളികേര കർഷകർക്ക് ആശങ്ക സമ്മാനിച്ച് തേങ്ങവിലയിൽ ഇടിവ്

നാളികേര കർഷകർക്ക് ആശങ്കയായി തേങ്ങവിലയിൽ ഇടിവ്. നവംബറിൻ്റെ തുടക്കത്തിൽ കിലോക്ക് 70 രൂപയുണ്ടായിരുന്ന വില പടിപടിയായി താഴ്ന്ന് വെള്ളിയാഴ്ച 53-ലെത്തി. നവംബർ പകുതിയോടെയാണ് വിലയിൽ ഇറക്കം തുടങ്ങിയത്. നവംബറിൽ വില അഞ്ച് രൂപ കുറഞ്ഞ് 65-ലെത്തിയിരുന്നു. നവംബർ 30-ന് വീണ്ടും മൂന്നുരൂപ കുറഞ്ഞ് 62-ലെത്തിയ വില ഡിസംബറിന്റെ തുടക്കത്തിൽ വീണ്ടും ആറ് രൂപകുറഞ്ഞ് 56-ലെത്തി. കഴിഞ്ഞദിവസം വീണ്ടു മൂന്നുരൂപ കുറഞ്ഞ് 53-ലേക്ക് താഴ്ന്നു.

Leave a Reply

Your email address will not be published.